Posted On
date_range Updated On
date_range കോട്ടയം കൂട്ടിക്കലിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി VIDEO
കോട്ടയം: കൂട്ടിക്കൽ ചപ്പാത്തിൽ ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. കൂട്ടിക്കൽ സ്വദേശി ചുമട്ടുതൊഴിലാളിയായ റിയാസിനെയാണ് കാണാതായത് എന്നാണ് വിവരം.
കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.
ശക്തമായ മഴയും വെള്ളപ്പാച്ചിലും കാരണം രക്ഷാപ്രവർത്തനം നടത്താനാകാത്ത സാഹചര്യമാണ്.
കോട്ടയം ജില്ലയിൽ അവധി
അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.