തൃശൂര്‍ പരിയാരം കപ്പേളയിൽ അമ്പ് പെരുന്നാളിന്റെ ഭാഗമായി പൊട്ടിച്ച പടക്കം വീണ് കത്തി നശിച്ച ബൈക്ക്
Posted On
date_range Updated On
date_range പള്ളിപ്പെരുന്നാളിനിടെ പടക്കം ബൈക്കിൽവീണ് പൊള്ളലേറ്റ യുവാവ് മരിച്ചു
ചാലക്കുടി: പള്ളിപ്പെരുന്നാളിനിടെ പൊട്ടിച്ച പടക്കം വീണ് ബൈക്കിന് തീ പിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി പരിയാരം സ്വദേശി മൂലക്കുടിയിൽ ദിവാകരന്റെ മകൻ ശ്രീകാന്താണ് മരിച്ചത്. 25 വയസ്സായിരുന്നു.
27ന് തൃശൂര്‍ പരിയാരം കപ്പേളക്ക് സമീപം ഇറച്ചി വാങ്ങാൻ എത്തിയതായിരുന്നു ശ്രീകാന്ത്. അമ്പ് പെരുന്നാളിന്റെ ഭാഗമായി പൊട്ടിച്ച പടക്കം ശ്രീകാന്തിരുന്ന ബൈക്കിന് മുകളിലേക്ക് വീണ് തീ പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹം ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.