Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ സന്ദർശനം; കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ
കൊല്ലം: മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കൊല്ലത്ത് ആറ് യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ. സംസ്ഥാന സെക്രട്ടറി ആർ.എസ്. അബിൻ ഉൾപ്പെടെയുള്ളവരെയാണ് തടങ്കലിൽ ആക്കിയത്. അതിനിടെ ആർ.വൈ.എഫ് പ്രവർത്തകൻ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കോളജ് ജങ്ഷന് തൊട്ടടുത്ത് നിന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരെ ചവറയിൽനിന്നും കസ്റ്റഡിയിലെടുത്തു. കൊട്ടിയത്ത് മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതായും റിപ്പോർട്ടുകളുണ്ട്. മാടംനടയിൽ വെച്ചാണ് ആർ.വൈ.എഫ് പ്രവർത്തകൻ കരിങ്കൊടി കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.