Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
വള്ളികുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിം മാധവനാണ് (22) വള്ളികുന്നം പൊലീസിന്റെ പിടിയിലായത്. പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയെ വശത്താക്കിയത്.
ഒരാഴ്ച മുമ്പാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവം പെൺകുട്ടിയുടെ ബന്ധുക്കൾ അറിഞ്ഞതോടെ പരാതി നൽകുകയായിരുന്നു. തുടർന്ന് സലിം ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സ കഴിഞ്ഞ് വിട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ എം.എം. ഇഗ്നേഷ്യസ്, എസ്.ഐമാരയ കെ. അജിത്ത്, കെ.ആർ. രാജീവ്, എ.എസ്.ഐ നിസാം എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.