Posted On
date_range Updated On
date_range യൂസുഫലി പ്രഖ്യാപിച്ച 10 ലക്ഷം ബഷീറിെൻറ കുടുംബത്തിന് കൈമാറി
കല്പകഞ്ചേരി (തിരൂർ): തിരുവനന്തപുരത്ത് ഐ.എ.എസ് ഓഫിസർ ശ്രീറാം വെങ്കിട്ടരാമെൻറ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ കുടുംബത്തിന് വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ കൈമാറി. ബഷീറിെൻറ വാണിയന്നൂരിലെ വീട്ടിലെത്തിയ പ്രതിനിധികളിൽനിന്ന് ഭാര്യാപിതാവ് മുഹമ്മദ്കുട്ടി തുക സ്വീകരിച്ചു.
സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റര്‍ എം.വി. സ്വരാജ് എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച യുവമാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.