Posted On
date_range Updated On
date_range പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
അടിമാലി: ഇരു സംഘങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിനിടെ പെട്രോൾ ബോംബ് അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അടിമാലി ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് (കുഞ്ഞിക്കണ്ണൻ -23) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച അടിമാലി പാെറ്റാസ് പടിയിൽ വെച്ച് ഇരു സംഘങ്ങൾ പരസ്പരം സംഘട്ടനം നടത്തുന്നതിനിടെ രാത്രി 10 മണിയോടെയാണ് പെട്രോൾ ബോംബ് ആക്രമണം നടന്നത്. അടിമാലി കാംകോ ജംഗ്ഷനിൽ ഉണ്ടായ സംഘട്ടനത്തിന് തുടർച്ചയായിരുന്നു ഈ സംഭവം. കേസിൽ മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.