മുകേഷ്
Posted On
date_range Updated On
date_range ഹൈസ്കൂൾ വിദ്യാർഥിയെ അശ്ലീല വിഡിയോ കാണിച്ച യുവാവ് അറസ്റ്റിൽ
മാന്നാർ (ആലപ്പുഴ): ഹൈസ്കൂൾ വിദ്യാർഥിയെ അശ്ലീല വിഡിയോ കാണിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മാന്നാർ കുട്ടമ്പേരൂർ ചേപ്പഴത്തിൽ ലക്ഷംവീട് കോളനിയിൽ മുകേഷ് (34) ആണ് അറസ്റ്റിലായത്. ലൈംഗികോദ്ദേശ്യത്തോടെ ഇയാൾ കുട്ടിയെ ഫോണിൽ സേവ് ചെയ്ത വിഡിയോ കാണിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ പഠനത്തിൽ പിന്നാക്കംപോയ കുട്ടിയെ അധ്യാപകർ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.