Posted On
date_range Updated On
date_range മലപ്പുറം ചെമ്മാട് യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
തിരൂരങ്ങാടി: മലപ്പുറം െചമ്മാട് യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. പന്താരങ്ങാടി സ്വദേശി പി.കെ അബ്ദീൽ അസീസിൻെറയും തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ ബുഷ്റ അസീസിൻെറയും മകൻ മുഹമ്മദ് ഷാഫി(35) ആണ് മരിച്ചത്.
ചെമ്മാട്-കോഴിക്കോട് റോഡിലെ കെട്ടിടത്തിൽ നിന്നാണ് ഷാഫി വീണത്. ഹോമിയോ ഡോക്ടർ കൂടിയായ ഷാഫി കെട്ടിടത്തിൻെറ ചോർച്ച തടയുന്ന വാട്ടർ പ്രൂഫ് ജോലികൾ ഏറ്റെടുത്ത് നടത്താറുണ്ട്. ചോർച്ച പരിശോധിക്കാൻ കെട്ടിടത്തിൽ കയറിയപ്പോഴാണ് അപകടമുണ്ടായത്.
സംഭവം നടന്ന ഉടനെ യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുബ്ന, മകൻ: സെല്ല നസീൻ, സഹോദരങ്ങൾ: ഹുഹൈബ്, ബൽക്കീസ്, ബാനിദ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.