Posted On
date_range Updated On
date_range നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ
ആറ്റിങ്ങൽ: അഴൂർ സ്വദേശിയായ യുവതിയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിലായി. പുതുക്കരി മലക്കറിതിട്ട വീട്ടിൽ സിംഗിൾ എന്നു വിളിക്കുന്ന ഷിബു (43) ആണ് പിടിയിലായത്.
കിളിമാനൂരിലെ ആൾത്താമസമില്ലാത്ത വീട്ടിൽ യുവതിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി നഗ്നചിത്രം പകർത്തിയ ശേഷം പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിന്മേൽ കേസെടുക്കുകയും പുതുക്കരിയിൽ െവച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു.
ചിറയിൻകീഴ് സി.ഐ രാഹുൽ രവീന്ദ്രൻ, എസ്.ഐ വിനീഷ്, സി.പി.ഒമാരായ അഹമ്മദ്, സുജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.