യു​വ​തി മ​ല​ച​വി​ട്ടി​യെ​ത്തി; പൊ​ലീ​സ്​ തി​രി​ച്ച​യ​ച്ചു

ശ​ബ​രി​മ​ല: മ​ല​ച​വി​ട്ടി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തി​യ യു​വ​തി​യെ പൊ​ലീ​സ്​ തി​രി​ച്ച​യ​ച്ചു. തെ​ല​ങ്കാ​ന സ്വ​ദേ​ശി പാ​ർ​വ​തി​യാ​ണ് സ​ന്നി​ധാ​ന​ത്തെ​ത്തി​യ​ത്. ഖ​മ്മം ജി​ല്ല​ക്കാ​രി​യാ​യ ഇ​വ​ർ ഭ​ര്‍ത്താ​വി​നും മ​ക്ക​ള്‍ക്കു​മൊ​പ്പ​മാ​ണ്​ വ​ന്ന​ത്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11ഒാ​ടെ സ​ന്നി​ധാ​ന​ത്തെ വ​ലി​യ ന​ട​പ്പ​ന്ത​ല്‍ വ​രെ​യെ​ത്തി​യ പാ​ര്‍വ​തി​യെ സം​ശ​യം തോ​ന്നി പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍ക്ക് 31 വ​യ​സേ ഉ​ള്ളൂ​വെ​ന്ന് വ്യ​ക്ത​മാ​യി. ശ​ബ​രി​മ​ല​യി​ൽ ക​യ​റാ​നു​ള്ള പ്രാ​യ​പ​രി​ധി​യെ​ക്കു​റി​ച്ച്​ അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ്​ ഇ​വ​ർ പൊ​ലീ​സി​നേ​ാ​ട്​ പ​റ​ഞ്ഞ​ത്. ഉ​ട​ൻ പൊ​ലീ​സ്  സം​ര​ക്ഷ​ണ​യി​ൽ ഇ​വ​രെ തി​രി​ച്ച​യ​ക്കു​ക​യാ​രു​ന്നു. പ​മ്പ​യി​ല്‍ വ​നി​ത പൊ​ലീ​സി​​​െൻറ​യും ദേ​വ​സ്വം ഗാ​ര്‍ഡു​ക​ളു​െ​ട​യും പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷ​മാ​ണ് സാ​ധാ​ര​ണ വ​നി​ത​ക​ളെ മ​ല​ച​വി​ട്ടാ​ന്‍ അ​നു​വ​ദി​ക്കാ​റു​ള്ള​ത്. സം​ശ​യ​മു​ള്ള​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ പ​രി​ശോ​ധി​ക്കാ​റു​ണ്ട്. സം​ഭ​വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - Young Lady in Sabarimala Sannidhanam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.