Posted On
date_range Updated On
date_range സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; പോക്സോ കേസിൽ യുവ സംവിധായകൻ അറസ്റ്റിൽ
കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സംവിധായകൻ അറസ്റ്റിൽ. കോഴിക്കോട് കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി പൊലീസാണ് ഇയാളെ പിടികൂടിയത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. കേസിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. ഒളിവിൽ കഴിഞ്ഞ നടക്കാവിലെ താമസസ്ഥലത്തു വെച്ച് പൊലീസിനെ കണ്ട് ഇയാൾ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടിക്കുകയായിരുന്നു.
ഈ വര്‍ഷം പുറത്തിറങ്ങിയ 'ബൈനറി' എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുൻപ് ഇയാൾ അറസ്റ്റിലായിരുന്നു. നേരത്തെ 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലും ഇയാൾ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.