Posted On
date_range Updated On
date_range നാളെ മുതല്‍ തപാല്‍ വോട്ട് ചെയ്യാം
തിരുവനന്തപുരം: നാളെ(ഏപ്രില്‍ 18) മുതല്‍ തപാല്‍ വോട്ട് ചെയ്യാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ഏപ്രില്‍ 18,19,20 തിയതികളില്‍ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചു. ഒരു പരിശീലന കേന്ദ്രത്തില്‍ രണ്ട് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
പരിശീലനത്തിന് ശേഷമാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക. വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമീഷന്‍ നിശ്ച്ചയിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ സ്ഥാനാർഥികള്‍/സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്ക് പോളിങ് ഏജന്റുമാരെ നിയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.