ബംഗളൂരു: വടക്കൻ കേരളത്തിലേക്ക് ഷൊർണൂർ വഴിയുള്ള ഏക പ്രതിദിന ട്രെയിനായ യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് (16527) കേരളത്തിൽ ഒാടുന്നത് ഇഴഞ്ഞിഴഞ്ഞ്. ആഗസ്റ്റിൽ നിലവിൽ വന്ന സമയമാറ്റമാണ് യാത്രക്കാരെ വലക്കുന്ന യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിെൻറ ഒച്ചിഴയും വേഗത്തിന് പിന്നിൽ. ബംഗളൂരുവിൽനിന്ന് പാലക്കാട്, തൃശൂർ വഴി തെക്കൻ ജില്ലകളിലേക്ക് ദിനേന രണ്ടും മൂന്നും ട്രെയിനുകളുണ്ടെങ്കിലും പാലക്കാട് വഴി മലബാർ ഭാഗത്തേക്ക് പ്രതിദിന സർവിസ് നടത്തുന്നത് യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് മാത്രമാണ്.
യശ്വന്ത്പൂരിൽനിന്ന് രാത്രി എട്ടിന് യാത്ര ആരംഭിച്ച് പിറ്റേ ദിവസം രാവിലെ എട്ടിന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചിരുന്ന ട്രെയിൻ നേരത്തേ കോയമ്പത്തൂർ ജങ്ഷനിലെത്താതെ പോത്തന്നൂർ വഴിയാണ് ഒാടിക്കൊണ്ടിരുന്നത്. മൂന്നുവർഷം മുമ്പ് കോയമ്പത്തൂർ ജങ്ഷനിൽ സ്റ്റോപ്പ് അനുവദിച്ചതോടെ കേരളത്തിലെത്തുന്നത് മുക്കാൽ മണിക്കൂർ വൈകി. ഇതിന് പുറമെയാണ് ഇപ്പോഴത്തെ സമയക്രമീകരണം വഴി വീണ്ടും വണ്ടി ൈവകുന്നത്. ആഗസ്റ്റ് 15 മുതൽ നടപ്പാക്കിയ പുതിയ സമയക്രമത്തിൽ ചെന്നൈ മെയിലിന് അകമ്പടിയാകുന്ന യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് 7.53നും കണ്ണൂരിൽ 9.50നുമാണ് എത്തുന്നത്.
ഇപ്പോൾ പാലക്കാട് മുതൽ ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിെൻറ (ചെൈന്ന മെയിൽ 12601) എസ്കോർട്ട് സർവിസായാണ് യശ്വന്ത്പുർ എക്സ്പ്രസ് ഒാടുന്നത്. പാലക്കാട് മുതൽ കണ്ണൂർ വരെ ചെന്നൈ മെയിലിന് 14 സ്റ്റോപ്പുള്ളപ്പോൾ യശ്വന്ത്പൂർ എക്സ്പ്രസിന് എേട്ടയുള്ളൂ. കൂടുതൽ സ്റ്റോപ്പുള്ള വണ്ടിക്ക് പിന്നിൽ കുറഞ്ഞ സ്റ്റോപ്പുള്ള വണ്ടി സർവിസ് നടത്തുന്നത് യാത്രക്കാർക്ക് സമയനഷ്ടവും റെയിൽവേക്ക് വരുമാന നഷ്ടവും ഉണ്ടാക്കുന്നുണ്ട്. ഈ തീരുമാനം ബസ് ലോബിയെ സഹായിക്കാനുള്ള നീക്കമാണെന്നും യാത്രക്കാർ ആരോപിക്കുന്നു. ഈ രണ്ടു ട്രെയിനുകളും മിനിറ്റുകളുടെ വ്യത്യസത്തിൽ കടന്നുപോകുന്നത് കേരളത്തിലെ സീസൺ ടിക്കറ്റുകാരടക്കമുള്ള പതിവു യാത്രക്കാരെയും പ്രയാസത്തിലാക്കുന്നു.
മലബാർ മേഖലയിലെ ബംഗളൂരു പ്രവാസികൾ ആശ്രയിക്കുന്ന പ്രധാന ട്രെയിനിെൻറ സമയമാറ്റം കാരണം പതിവു യാത്രക്കാർ പലരും മറ്റു യാത്രാമാർഗങ്ങൾ ആലോചിച്ചുതുടങ്ങിയിട്ടുണ്ട്. മുമ്പ്, ചെന്നൈ മെയിലിെൻറ മുമ്പിലായാണ് യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് സർവിസ് നടത്തിയിരുന്നത്. ഇൗ രീതി തന്നെ തുടർന്നാൽ ബംഗളൂരുവിൽനിന്നുള്ള യാത്രക്കാർക്ക് അനാവശ്യമായി പേറേണ്ട സമയനഷ്ടം ഒഴിവാക്കാനാവും.
യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിെൻറ പഴയ സമയക്രമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾ ആസൂത്രണം ചെയ്യാനാണ് ട്രെയിൻയാത്രക്കാരുടെ തീരുമാനം. ഇതിെൻറ മുന്നോടിയായി ഒപ്പുശേഖരണം നടത്തി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, പാലക്കാട് ഡിവിഷനൽ മാനേജർ, എം.പിമാർ തുടങ്ങിയവർക്ക് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.