Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് വിജയം സർക്കാറിനുള്ള അംഗീകാരമെന്ന് യെച്ചൂരി
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് ജയം സംസ്ഥാന സർക്കാറിനുള്ള അംഗീകാരമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ജയമെന്ന് സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ടും പ്രതികരിച്ചു.
സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് എൽ.ഡി.എഫ് കാഴ്ചവെച്ചത്. ഗ്രാമ, ബ്ലോക്ക്്, ജില്ല പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും എൽ.ഡി.എഫിനാണ് മേൽകൈ. നഗരസഭകളിൽ മാത്രമാണ് യു.ഡി.എഫ് മുന്നേറ്റമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.