Posted On
date_range Updated On
date_range വയനാട് ചുരത്തിലെ അപകടം; കൊക്കയിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു
വൈത്തിരി: വയനാട് ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു. വയനാട് ചുള്ളിയോട് കൊട്ടേങ്ങൽ റാഷിദ്(24) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കുണ്ടായ അപകടത്തിൽ സഹയാത്രികനായ ബന്ധു ഷെരീഫിനും പരിക്കേറ്റിരുന്നു.
ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചുവെങ്കിലും റാഷിദ് ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.