Posted On
date_range Updated On
date_range സാഹിത്യകാരൻ കെ.കെ. ഹിരണ്യൻ അന്തരിച്ചു
തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ കെ.കെ. ഹിരണ്യന് അന്തരിച്ചു. 70 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.
കവിയും സാഹിത്യ വിമര്‍ശകനും സാഹിത്യ ചരിത്ര പണ്ഡിതനുമായിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന് ആണ് ഭാര്യ. 2002ൽ അർബുദ രോഗത്തെ തുടർന്നാണ് ഗീത മരിച്ചത്.
ഗീതയുടെ മരണത്തോടെ ഹിരണ്യന് സാഹിത്യ ലോകത്തു നിന്ന് ഉള്‍വലിഞ്ഞ നിലയിലായിരുന്നു. ഉച്ചക്ക് ഒരു മണി വരെ പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്കാരം. മക്കൾ: ഉമ, ആനന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.