Posted On
date_range Updated On
date_range മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
ആമ്പല്ലൂർ: തൃക്കൂർ വട്ടക്കൊട്ടായിയിൽ മരംമുറിക്കുന്നതിനിടെ അടർന്നുവീണ തടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കല്ലൂർ കാവല്ലൂർ സ്വദേശി കീടായി വീട്ടിൽ ബൈജുവാണ് (42) മരിച്ചത്.
വ്യാഴാഴ്‌ച ഉച്ചക്കായിരുന്നു അപകടം. ഇടതുകര ബ്രാഞ്ച് കനാലിൻ്റെ ഓരത്തുള്ള പാഴ്മരം ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുറിച്ചുമാറ്റുന്നതിനിടെയാണ് സംഭവം. കയർ ബന്ധിച്ച് മുകളിലിരുന്ന് മരം മുറിക്കുന്നതിനിടെ മരത്തിൻ്റെ ഒരു ഭാഗം അടർന്നുവീഴുകയും രണ്ട് തടികൾക്കിടയിൽ ബൈജു കുരുങ്ങുകയുമായിരുന്നു. മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.