കോഴിക്കോട്:ലോക് ഡൗൺ കാലത്ത് വിദ്യാർത്ഥികൾക്ക് വർക്ക് ബുക്ക് തയ്യാറാക്കി അധ്യാപക കൂട്ടായ്മ. പ്ലസ് വൺ ജ്യോഗ്രഫി വിദ്യാർത്ഥികൾക്കായാണ് അധ്യാപകർ വീട്ടിലിരുന്ന് വർക്ക് ബുക്ക് തയ്യാറാക്കിയത്. ലോക് ഡൗൺ കാലത്ത് ഓൺലൈൻ പഠനത്തിെൻറ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിെൻറ ഭാഗമായാണ് സി.ജി.ടി.എ (Calicut Geography Teachers Association) നേതൃത്വത്തിൽ വർക്ക് ബുക്ക് തയാറാക്കിയിരിക്കുന്നത്.
ഒരു ദിവസം ഒരു പാഠഭാഗത്തിെൻറ വർക് ഷീറ്റ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും അത് കുട്ടികൾ വീട്ടിലിരുന്ന് തന്നെ ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തനം. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഏറ്റെടുത്ത ഈ ഒരു പ്രവർത്തനം പുതിയ ഒരു മാതൃകയാണ് മുന്നോട്ട് വെക്കുന്നത്. ലോക് ഡൗൺ കാലത്തെ കുട്ടികൾക്ക് കൃത്യമായ ഒരു പഠനാന്തരീക്ഷം വീടുകളിൽ തന്നെ ഒരുക്കാൻ ഈ പ്രവർത്തനം സഹായകരമായിട്ടുണ്ട്.
സങ്കീർണമായ ഭൂമി ശാസ്ത്ര വിഷയത്തെ വളരെ ലളിതമായും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലും അവതരിപ്പിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ജോഗ്രഫി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളും ഭൂമി ശാസ്ത്ര അധ്യാപകരുമായ കെ.ശിവകുമാർ (ജി.എച്ച്.എസ്.എസ് കോട്ടായി, പാലക്കാട്) ടി.സന്തോഷ് (JNMGHSS പുതുപ്പണം, കോഴിക്കോട്) എന്നിവരാണ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നത്.
ഹയർ സെക്കണ്ടറി ഒന്നാം വർഷ
ജ്യോഗ്രഫി പാഠപുസ്തകങ്ങളുടെ Work Book
ഈ ലിങ്കിൽ വായിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.