Posted On
date_range Updated On
date_range തൃശൂരിൽ പേവിഷബാധയേറ്റ് വയോധിക മരിച്ചു
തൃശൂര്‍: പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്.
ഒരുമാസം മുമ്പാണ് ഇവർക്ക് നായുടെ കടിയേറ്റത്. എന്നാൽ കുത്തിവെപ്പ് എടുത്തിരുന്നില്ല. മൂന്നു ദിവസം മുമ്പാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിയത്. എം 6 യൂനിറ്റില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഇന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു.
കാട്ടിൽവെച്ചാണ് ഇവർക്ക് കടിയേറ്റത്. മറ്റു രണ്ട് പേരെ കൂടി നായ കടിച്ചിരുന്നെങ്കിലും ഇവര്‍ കുത്തിവെപ്പെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.