അക്ഷര
Posted On
date_range Updated On
date_range സദാചാര ഗുണ്ടായിസം: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
വെള്ളറട: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുന്നത്തുകാല്‍ ചാവടി നരിയൂര്‍ കരുണാലയം വീട്ടില്‍ സുരേഷിെൻറ ഭാര്യ അക്ഷര(36)യാണ് മരിച്ചത്. നാറാണിയിലെ തുണിക്കട ജീവനക്കാരിയാണ്. വ്യാഴാഴ്ച വൈകീട്ട് എേട്ടാടെയാണ് സംഭവം. അക്ഷരയുടെ വീട്ടിലെത്തിയ ഫിനാന്‍സ് ഉടമയെ സമീപവാസികൾ തടഞ്ഞു.
തുടർന്നാണ് തീകൊളുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ട് മരിച്ചു. രണ്ട് മക്കളുണ്ട്. വെള്ളറട പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.