കാസർകോട്: കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് കെ.സി. ബൈജു ഭീഷണിപ്പെടുത്തിയതായി പരാതി. കെ.സി. ബൈജു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന സർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകി.
കെ.സി. ബൈജുവിനെ വൈസ് ചാൻസലർ ഇൻ ചാർജ് പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും ജീവനക്കാരുടെ സംഘടന വ്യക്തമാക്കി.
കെ.സി. ബൈജു ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് കുഴഞ്ഞ് വീണ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.