Posted On
date_range Updated On
date_range യുവതിയെ സഹോദരി ഭർത്താവിൻെറ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: സഹോദരി ഭർത്താവിൻെറ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി തളിശ്ശേരിത്തറ ഹരികൃഷ്ണ (25) ആണ് മരിച്ചത്. സഹോദരീ ഭർത്താവ് പുത്തൻകാട്ടിൽ രതീഷിനെ കാണാതായിട്ടുണ്ട്. പട്ടണക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്സായിരുന്നു അവിവാഹിതയായ ഹരികൃഷ്ണ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ സഹോദരിക്ക് രാത്രി ജോലിക്ക് പോകേണ്ടതിനാൽ കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
ഇരുവരെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഹരികൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.