Posted On
date_range Updated On
date_range ഗെയിൽ സമരം: സർവകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കില്ലെന്ന് എം.എൽ.എ
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന്‍റെ പരിഹാരത്തിന് വേണ്ടിയുള്ള സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസ്. വ്യവസായിക വകുപ്പ് നല്‍കിയ പട്ടികയില്‍ സമരസമിതിയുടെ പേരില്ല. പട്ടിക കലക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമാണ് യോഗത്തിലേക്ക് വിളിക്കുകയെന്നും എം.എല്‍.എ പറഞ്ഞു.
അതേസമയം, ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. വി.എം. സുധീരൻ അറിയിച്ചതനുസരിച്ചാണ് തങ്ങൾ യോഗത്തിൽ പങ്കെടുക്കുകയെന്നും സമരസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.