കോഴിക്കോട് വളയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു; അഞ്ച് യുവാക്കൾ കസ്റ്റഡിയിൽ

കോഴിക്കോട്: നാദാപുരം വളയത്ത് വീട്ടുകിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തിൽ അഞ്ച് യുവാക്കൾ പിടിയിൽ. ഇന്നലെ അർധരാത്രി വീട്ടിലെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും പിടികൂടിയതായാണ് വിവരം.

ഞായറാഴ്ച രാവിലെയാണ് വളയത്തെ വീട്ടുകിണറ്റിൽ കാട്ടുപന്നി വീണത്. നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റിൽ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 60 കിലോയിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20ലധികം പേർക്ക് വീതിച്ചതായി കണ്ടെത്തിയത്.

കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയിഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

Tags:    
News Summary - wild boar was killed and eaten Five youths in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.