Posted On
date_range Updated On
date_range അടൂരിൽ രണ്ടുപേരെ കാട്ടുപന്നി ആക്രമിച്ചു; ഒരാളുടെ നില ഗുരുതരം
അടൂർ: അടൂർ കടമ്പനാട്ട് രണ്ടുപേർക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
കടമ്പനാട് ഗണേശ വിലാസം സ്വദേശികളായ ജോൺസൺ, കോശി എന്നിവരെയാണ് പന്നി ആക്രമിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഇരുവരും കൃഷിസ്ഥലത്തേക്ക് പോകുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
ഒരാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും, ഒരാളെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.