യുവാക്കള്‍ സംസാരിച്ചു കൊണ്ടിരിക്കെ വൈദ്യുതി തൂണ്‍ വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക്

കൂറ്റനാട്: വൈദ്യുതി തൂണ്‍ അപ്രതീക്ഷിതമായി കടപുഴകിവീണുണ്ടായ അപകടത്തിൽ നിന്ന് യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. കൂറ്റനാട് വാവനൂർ അങ്ങാടിയിലാണ് സംഭവം.

റോഡരികിൽ ബൈക്കിന് സമീപം നാലു യുവാക്കൾ സംസാരിച്ചു കൊണ്ട് നൽക്കുകയായിരുന്നു. ഈ സമയത്താണ് യുവാക്കളുടെ അടുത്തേക്ക് വൈദ്യുതി തൂണ്‍ പതിച്ചത്.

ഉടൻതന്നെ യുവാക്കൾ ഒഴിഞ്ഞുമാറിയതോടെ വലിയ അപകടം ഒഴിവായി. അപകടത്തിന് പിന്നാലെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

വൈദ്യുതി തൂണിന് പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തു വന്നിട്ടുണ്ട്.

Tags:    
News Summary - While the youths were talking, the electricity pole fell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.