Posted On
date_range Updated On
date_range വേങ്ങര ഉപതെരഞ്ഞെടുപ്പ്: വെല്‍ഫെയർ പാര്‍ട്ടി മത്സരിക്കില്ല
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പ്രത്യേകമായി ഏതെങ്കിലും നിലക്ക് സ്വാധീനിക്കുന്ന രാഷ്ട്രീയ പ്രസക്തി ഇല്ലാത്തതിനാൽ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അറിയിച്ചു. പ്രത്യേക സാഹചര്യമുണ്ടെങ്കില്‍ മാത്രമേ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുള്ളൂ എന്ന പാര്‍ട്ടി നയത്തിനനുസരിച്ചാണ് തീരുമാനം.
ദേശീയ രാഷ്ട്രീയത്തിനോ സംസ്ഥാന രാഷ്ട്രീയത്തിനോ എന്തെങ്കിലും സ്വാധീനംചെലുത്തുന്ന ഫലം വേങ്ങരയില്‍ സംഭവിക്കാനിടയിെല്ലന്ന് സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. വോട്ട് വിനിയോഗം സംബന്ധിച്ച തീരുമാനം മത്സരരംഗം കൂടുതല്‍ വ്യക്തമായശേഷം സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.