Posted On
date_range Updated On
date_range തീരദേശത്തെ ജനങ്ങൾക്ക് യോജിച്ച പിന്തുണ നൽകണം -മുഖ്യമന്ത്രി
തിരുവനന്തപുര: തീരദേശത്ത് ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് യോജിച്ച പിന്തുണ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ എല്ലാം മറന്ന് സ്വയം നമ്മുടെ സൈന്യമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണവർ. തീരദേശത്ത് കോവിഡ് 19 മൂലമുള്ള ദുരിതം അനുഭവിക്കുകയാണ് ഇന്നവർ.
അതുകൊണ്ടുതന്നെയാണ് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള ഒരു ഘട്ടത്തില്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് മാധ്യമങ്ങളുടെയും എല്ലാ രാഷ്ട്രീയകക്ഷികളുടെയും സാമൂഹ്യ സംഘടനകളുടെയും കടമയെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. അവര്‍ക്ക് നമ്മുടെ യോജിച്ച പിന്തുണ നല്‍കിയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.