Posted On
date_range Updated On
date_range വയനാട് ചുരത്തിൽ വീണ്ടും ലോറി കേടായി: ഗതാഗത തടസ്സം നീക്കി
വൈത്തിരി: വയനാട് ചുരത്തിൽ ചരക്കു ലോറി കേടായതിനെ തുടർന്നുണ്ടായ വൻഗതാഗത തടസ്സം നീക്കി. ആറാം വളവിൽ 12 ചക്രങ്ങളുള ്ള മൾട്ടി ആക്സിൽ ലോറിയായിരുന്നു കേടായി കുടുങ്ങിക്കിടന്നത്. ഇരുഭാഗത്തേക്കുമുള്ള വാഹനഗതാഗതം പാടെ തടസ്സപ്പെട്ടിരുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് ലോറി മാറ്റിയിടുന്നതിന് നേതൃത്വം നൽകിയത്.
രാത്രി എട്ടര മണിയോടെയാണ് ലോറി കേടായത്. പത്തു ചക്രങ്ങളിലധികമുള്ള ചരക്കു ലോറികൾക്ക് രാത്രി പതിനൊന്നിനും രാവിലെ ആറു മണിയ്ക്കുമിടയിൽ മാത്രമേ ചുരത്തിലൂടെ സഞ്ചരിക്കാൻ അനുവാദമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.