തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് നിരവധിയിടങ്ങളിൽ റോഡ് ഗതാഗതം തടസപ്പെടുകയും നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തതിനു പിറകെ അഞ്ച് പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. നാഗർകോവിൽ-കൊച്ചുവേളി, കൊല്ലം-പുനലൂർ, കൊല്ലം-ചെേങ്കാട്ട, ഇടമൺ പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. െഎലൻറഡ് എക്സ്പ്രസ്, ജയന്തി ജനത, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകും.
കൊല്ലം-ചെങ്കോട്ട പാതയിൽ രണ്ട് ദിവസത്തേക്ക് ട്രെയിൻ ഗതാഗതം നിർത്തി. തിരുവനന്തപുരം-തൃശൂർ സെക്ഷനിൽ പാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുകയാണ്. ഇരണിയാൽ കുഴിത്തുറ ഭാഗത്ത് റെയിൽ പാളത്തിൽ മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം നിയന്ത്രിച്ചു. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകളുടെ വേഗത കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.