Posted On
date_range Updated On
date_range കണ്ണൂരിൽ മതിൽ തകർന്ന് റോഡിലേക്ക് വീണു; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് -VIDEO
കണ്ണൂർ: അഞ്ചരക്കണ്ടിയിൽ മതിൽ തകർന്ന് റോഡിലേക്ക് വീണു. റോഡിലൂടെ പോകുകയായിരുന്ന കുട്ടികൾ ഓടിമാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
രാവിലെ 9.20ഓടെയാണ് സംഭവം. അഞ്ചരക്കണ്ടി പള്ളിയുടെ മതിലാണ് കനത്ത മഴയെ തുടർന്ന് തകർന്നത്. നിരവധി കുട്ടികളും വാഹനങ്ങളും കടന്നുപോകുന്ന റോഡിലേക്കാണ് മതിൽ വീണത്.
കണ്ണൂർ ജില്ലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.