Posted On
date_range Updated On
date_range കന്യാസ്ത്രീകളുടെ സമരത്തിന് പൂർണ്ണ പിന്തുണ -വി.എസ്
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനു എതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. സമരത്തിന് പൂർണ പിന്തുണ നൽകുന്നുവെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലാണ് നേരിട്ട് എത്താൻ കഴിയാത്തതെന്നും സമരം വിജയം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമരം ചെയ്യുന്ന കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ചാണ് വി.എസ് പിന്തുണ അറിയിച്ചത്. പിന്തുണ പ്രഖ്യാപിച്ച ശേഷം സമരപന്തലിൽ വായിക്കാൻ ഉള്ള സന്ദേശവും വി.എസ്. കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.