Posted On
date_range Updated On
date_range കള്ളൻമാരുടെ വോട്ട് തേടുന്നതിൽ തെറ്റില്ല; മാണിയെ പരിഹസിച്ച് മുരളീധരൻ
കോട്ടയം: തെരഞ്ഞെടുപ്പിൽ കള്ളൻമാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരൻ.തെരഞ്ഞെടുപ്പിൽ ആരുടെതായാലും വോട്ട് സ്വീകരിക്കും. മാണി അഴിമതിക്കാരനാേണായെന്ന് ബി.ജെ.പി സംസ്ഥാന പ്രസഡിൻറ് പറയുമെന്നും മുളീധരൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ അഭ്യർഥിച്ചായിരുന്നു സന്ദർശനം. ഇതിനെ പരിഹസിച്ചാണ് ഇപ്പോൾ വി.മുരളീധരൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.