Posted On
date_range Updated On
date_range ശിവസേനയുമായുള്ള കൂട്ടുകെട്ട് തിരിച്ചടിയാവും –സുധീരൻ
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ശിവസേന ഉൾപ്പെടുന്ന മുന്നണിയുടെ ഭാഗമാകാനും അധി കാരം പങ്കിടാനുമുള്ള കോൺഗ്രസ് നേതാക്കളുടെ ചരടുവലികൾക്ക് തടയിടാൻ പാർട്ടി ഹൈക്ക മാൻഡ് തയാറാകണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അവസരവാദ കൂട്ടുകെട്ടിൽ പങ്കാളിയായാൽ വലിയൊരു തിരിച്ചടിയായാവും ഉണ്ടാവുക.
ബി.ജെ.പിയെ പോലെ അപകടകാരികളായ ശിവസേനയുമായി ഏതെങ്കിലും തരത്തിലുള്ള കൂട്ടുകെട്ടുമായി മുന്നോട്ടുപോയാൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ-മതേതര മൂല്യങ്ങളിൽ നിന്നുള്ള നഗ്നമായ വ്യതിചലനമായിരിക്കും അത്. ഹിമാലയൻ മണ്ടത്തരവുമായിരിക്കും. അധികാരത്തിൽ എത്താനുള്ള ജനങ്ങളുടെ മാൻഡേറ്റ് ഇല്ലാത്ത കോൺഗ്രസാണ് അധികാരത്തിന് അത്യാർത്തി പിടിച്ച് കാത്തിരിക്കുന്നതെന്നും സുധീരൻ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.