Posted On
date_range Updated On
date_range ആഡംബര വിവാഹം ആരു നടത്തിയാലും തെറ്റുതന്നെ -സുധീരന്‍
കൊച്ചി: ആഡംബര വിവാഹം ബെല്ലാരിയിലായാലും നാഗ്പൂരിലായാലും തിരുവനന്തപുരത്തായാലും തെറ്റുതന്നെയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ആഡംബര വിവാഹങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ് എന്നതാണ് യു.ഡി.എഫ് നയം. അത് ആരു നടത്തി എന്നത് പ്രശ്നമല്ല. ജനങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ കോണ്‍ഗ്രസ് മുന്‍ മന്ത്രിയുടെ മകന്‍െറ വിവാഹം അത്യാഡംബരപൂര്‍വം നടത്തിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ്. നോട്ടു പ്രതിസന്ധിമൂലം ബുദ്ധിമുട്ടുമ്പോള്‍ എന്നല്ല; ഏത് സാഹചര്യത്തിലും ഇത്തരം ആര്‍ഭാടങ്ങളെ അംഗീകരിക്കാനാവില്ല. അത് ആര് നടത്തിയാലും ശരിയല്ളെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.