Posted On
date_range Updated On
date_range ഗാന്ധിയെ അപമാനിക്കൽ: അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുധീരൻ
കോഴിക്കോട്: രാഷ്ടപിതാവ് മഹാത്മ ഗാന്ധിയെ ബുദ്ധിമാനായ ബനിയ എന്ന വിളിച്ച ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനക്കെതിരെ മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ രംഗത്ത്. രാഷ്ട്രപിതാവായ മഹാത്മഗാന്ധിയേയും െഎതിഹാസികമായ സ്വാതന്ത്രസമരത്തേയും അപമാനിച്ച ബി.ജെ.പി അധ്യക്ഷൻ കുറ്റം സമ്മതിച്ച് രാഷ്ട്രത്തോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. തെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് സുധീരൻ ആവശ്യമുയർത്തിയത്.
സ്വാതന്ത്രസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിജിയെ വധിക്കുകയും ചെയ്ത കുലദ്രോഹികളുടെ പാരമ്പര്യത്തിെൻറ കണ്ണിയാണ് അമിത് ഷാ. ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും നിന്ദിച്ച് പ്രസ്താവന നടത്തിയ അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.