'മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യ സ്ഥാനക്കാരൻ'; വി.എം കുട്ടിയെ അനുസ്മരിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനായിരുന്നു വി.എം. കുട്ടി. കേരളത്തിലെ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യ സ്ഥാനക്കാരനെന്ന് അനുശോചന സന്ദേശത്തിൽ വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

മാപ്പിളപ്പാട്ടിന് ആദ്യമായി ഗാനമേള ട്രൂപ്പുണ്ടാക്കിയതും പൊതുവേദിയിൽ മാപ്പിളപ്പാട്ട് ഗാനമേള അവതരിപ്പിച്ചതും വി.എം കുട്ടിയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ അദേഹത്തിന് മുന്നിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചും വി.എം കുട്ടി ശ്രദ്ധ നേടി. വി.എം കുട്ടിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    
News Summary - VM Kutty: VD Satheesan Funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.