Posted On
date_range Updated On
date_range ദേവസ്വം ബോർഡുകളിൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും- കെ.രാധാകൃഷ്ണൻ
കോഴിക്കോട് : ദേവസ്വം ബോർഡുകളിൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഇതിനൊപ്പം ആഭ്യന്തര ഓഡിറ്റിങ്ങ് കൂടുതൽ വിപുലപ്പെടുത്തുമെന്നും ദേവസ്വം വകുപ്പിന്റെ ധനാഭ്യർത്ഥനയിൽ മന്ത്രി വ്യക്തമാക്കി.
ദേവസ്വം ബോർഡുകളിൽ അഴിമതിയുണ്ടെന്ന ആക്ഷേപത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. വിജിലൻസ് - ആഭ്യന്തര ഓഡിറ്റിങ്ങ് വഴി ആക്ഷേപങ്ങൾ ഒഴിവാക്കും. ക്ഷേത്രങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തി വരുമാനം മെച്ചപ്പെടുത്താൻ മാർഗങ്ങൾ ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.