വൈസ് അഡ്മിറൽ സി.ആർ. പ്രവീൺ നായർ ഏഴിമല നാവിക അക്കാദമി കമാൻഡന്റ്
പയ്യന്നൂർ: വൈസ് അഡ്മിറൽ സി.ആർ. പ്രവീൺ നായർ ഏഴിമല നാവിക അക്കാദമിയുടെ കമാൻഡന്റായി ചുമതലയേറ്റു. ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ ഫ്ലീറ്റിന്റെ കമാൻഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. വൈസ് അഡ്മിറൽ വിനീത് മക്കാർട്ടിയുടെ പിൻഗാമിയായാണ് ചുമതലയേറ്റത്.
1991 ജൂലൈയിലാണ് നാവികസേനയിൽ സേവനമാരംഭിച്ചത്. സർഫേസ് വാർഫെയർ ഓഫിസറായ ഇദ്ദേഹം കമ്യൂണിക്കേഷനിലും ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. വെല്ലിങ്ടൺ ഡിഫൻസ് സർവിസസ് സ്റ്റാഫ് കോളജിലെയും യു.എസ് നേവൽ വാർ കോളജിലെയും പൂർവ വിദ്യാർഥിയായ പ്രവീൺ നായർ മുംബൈ യൂനിവേഴ്സിറ്റിയിൽനിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ എം.ഫിൽ നേടി.
വിവിധ കപ്പലുകളിൽ സിഗ്നൽ കമ്യൂണിക്കേഷൻ ഓഫിസറായും ഫ്ലീറ്റ് ഇലക്ട്രോണിക് വാർഫെയർ ഓഫിസറായും പ്രവർത്തിച്ചു. വെസ്റ്റേൺ ഫ്ലീറ്റ് കമ്യൂണിക്കേഷൻ ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.