representational image

ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേണാട് എക്സ്പ്രസ് ട്രെയിനിന്‍റെ എഞ്ചിൻ വേർപെട്ടു

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേണാട് എക്സ്പ്രസ് ട്രെയിനിന്‍റെ എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരം - ഷൊർണൂർ വേണാട്​ എക്സ്പ്രസ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.

ഞായറാഴ്ച രാവിലെയാണ്​ അപകടം. റെയിൽവെ ജീവനക്കാർ എത്തി എഞ്ചിൻ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു. അപകടത്തെ തുടർന്ന് 45 മിനുട്ടോളം വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.