വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോട്ടയം: വേമ്പനാട്ട് കായലിൽ കുളിക്കാനിറങ്ങി കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈക്കം നേരെ കടവ് സ്വദേശി ഉണ്ണികൃഷ്ണന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണനൊപ്പം കാണാതായ ഹരികൃഷ്ണനുവേണ്ടി തെരച്ചിൽ തുടരുകയാണ്. 

ഹരികൃഷ്ണനൊപ്പം കുളിക്കാനിറങ്ങിയ ബന്ധു ആദിത്യൻ ഒഴുക്കിൽപെടുകയായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ സഹോദരൻ ഉണ്ണികൃഷ്നും മറ്റൊരു ബന്ധുവും കായലിൽ ചാടി. ആദിത്യനെ ബന്ധു രക്ഷപെടുത്തിയെങ്കിലും ഹരികൃഷ്ണനും ഉണ്ണികൃഷ്ണനും ഒഴുക്കിൽപെടുകയായിരുന്നു. 


 

Tags:    
News Summary - vembanad kayal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.