Posted On
date_range Updated On
date_range ദിലീപിനെ ഇഷ്ടം –വെള്ളാപ്പള്ളി
അടൂർ: നല്ല സ്വഭാവനടനായ ദിലീപിനെ തനിക്ക് ഇഷ്ടമാണെന്നും നടൻ ചെയ്തത് ശരിയോ തെറ്റോ എന്നു കോടതി വിധിക്കട്ടെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടൂരിൽ യൂത്ത് മൂവ്മെൻറ് നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാനലുകൾ ദിലീപിനെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അടുത്ത് ഒരു തിയറ്ററും പൂട്ടി. ഇതിനെക്കാൾ വലിയ കൊടുംഭീകരർ ഉണ്ട്. ഇവർക്കെതിരെ പ്രവൃത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നില്ല. പീഡനവാർത്ത കണ്ട് ജനം മടുക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.