Posted On
date_range Updated On
date_range ചെങ്ങന്നൂർ: ബി.ജെ.പിയെ പാഠം പഠിപ്പിക്കാൻ ബി.ഡി.ജെ.എസ് ഒറ്റക്ക് മത്സരിക്കണം- വെള്ളാപ്പള്ളി
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ഒറ്റക്ക് മത്സരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി.ജെ.പിയെ പാഠം പഠിപ്പിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി ബി.ജെ.പിയുമായി സഖ്യം തുടർന്നാൽ അണികൾ അതിനെ പിന്തുണക്കില്ല. മനസുകൊണ്ട് തളർന്ന അണികളാണ് ബി.ഡിജെ.എസിന് ഇപ്പോഴുള്ളത്. അണികളെ സൃഷ്ടിച്ചാൽ ഇപ്പോൾ തള്ളിപ്പറയുന്നവർ പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.