തൃക്കാക്കരയിൽ സ്ഥാനാർഥികളല്ല, സഭയാണ് താരം -വെള്ളാപ്പള്ളി

ചേർത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സ്ഥാനാർഥികളല്ല, സഭയാണ് താരമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ, വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ചുകഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ മുന്നിലേക്കു കൊണ്ടുവരുമായിരിക്കും. ലവ്​ ജിഹാദ് ഉണ്ടെന്നത് നേരുതന്നെയാണ്. കേരളത്തിലുമുണ്ട്. കുടുംബത്തോടെ മതപരിവർത്തനം നടത്തുന്ന സംഭവങ്ങളുമുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Tags:    
News Summary - vellappally natesan about Thrikkakkara by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.