Posted On
date_range Updated On
date_range ആണും പെണ്ണും ഒരുമിച്ചിരിക്കേണ്ട; നമ്മുടേത് ഭാരത സംസ്കാരമാണെന്ന് വെള്ളാപ്പള്ളി
കോളജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നമുക്കൊരു സംസ്കാരമുണ്ടെന്നും അത് ഭാരത സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമ്മളൊന്നും അമേരിക്കയിലും ഇംഗ്ലണ്ടിലുമല്ല താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭാരതത്തിലെ സംസ്കാരമെന്നത് ആണും പെണ്ണും എല്ലാം കെട്ടിപ്പിടിച്ചിരിക്കുന്ന സംസ്കാരമല്ല. ക്രിസ്ത്യൻ-മുസ്‍ലിം മാനേജ്മെന്റുകളുടെ കോളജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും കെട്ടിപ്പിടിച്ചിരിക്കുന്നത് കാണാൻ സാധിക്കില്ല. എന്നാൽ, എസ്.എൻ.ഡി.പി യോഗത്തിന്റെയും എൻ.എസ്.എസിന്റെയും കോളജുകളിൽ വലിയ അരാജകത്വമാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.