ചേ​ർ​ത്ത​ല ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കേ​ക്ക്​ മു​റി​ച്ച്​ 84ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു

വെള്ളാപ്പള്ളി നടേശന്​ 84ാം പിറന്നാൾ; ആശംസപ്രവാഹം

ചേ​ർ​ത്ത​ല: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​െൻറ 84ാം പി​റ​ന്നാ​ൾ കേ​ക്ക്​ മു​റി​ച്ച്​ ആ​ഘോ​ഷി​ച്ചു. ഭാ​ര്യ പ്രീ​തി ന​ടേ​ശ​ന്‍ മ​ക​ൻ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി പി​റ​ന്നാ​ള്‍ കേ​ക്ക് മു​റി​ച്ചു.

കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക്​ യോ​ഗം പ്ര​സി​ഡ​ൻ​റ്​ ഡോ. ​എം.​എ​ന്‍. സോ​മ​ന്‍, ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ്, കെ.​എ​ല്‍. അ​ശോ​ക​ന്‍, അ​ഡ്വ. രാ​ജ​ന്‍ബാ​ബു, കെ.​പ​ത്മ​കു​മാ​ര്‍, അ​ഡ്വ. സി​നി​ല്‍ മു​ണ്ട​പ്പ​ള്ളി, എം.​ബി.​ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​​െ​ങ്ക​ടു​ത്തു. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ നേ​രി​ൽ​ക​ണ്ട്​ ആ​ശം​സ അ​റി​യി​ക്കാ​ന്‍ വി​വി​ധ യൂ​നി​യ​നു​ക​​ളി​ലെ നേ​താ​ക്ക​ളും പോ​ഷ​ക സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ളും ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ല്‍ എ​ത്തി.

കോ​വി​ഡ് അ​തി​ജീ​വ​ന പ​രി​പാ​ടി​യാ​യ 'ഗു​രു​കാ​രു​ണ്യം' പ​ദ്ധ​തി​യു​ടെ വി​ല​യി​രു​ത്ത​ലും ന​ട​ത്തി. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ എ​സ്.​എ​ന്‍.​ട്ര​സ്​​റ്റി​െൻറ​യും എ​സ്.​എ​ന്‍.​ഡി.​പി.​യോ​ഗ​ത്തി​െൻറ​യും നേ​തൃ​ത്വം ഏ​റ്റി​ട്ട് 25 വ​ര്‍ഷം തി​ക​യു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കും.

Tags:    
News Summary - Vellapally Nadeshan's 84th birthday; Greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.