Posted On
date_range Updated On
date_range അർധരാത്രി വീടുകയറി ആക്രമണം; മൂന്ന് വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു
ആനക്കര (പാലക്കാട്): കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണി കപ്പൂര്‍ സിറ്റിയില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ട മൂന്ന് വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആക്രമണം ഉണ്ടായത്. പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം ലോറി, കാര്‍, ബൈക്ക് തുടങ്ങിയവയാണ് അഗ്നിക്കിരയാക്കിയത്. വീടിന്റെ ജനലുകളും തീപിടിത്തത്തിൽ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന കുട്ടി പുക ശ്വസിച്ച് ബോധരഹിതനായി.
ഫൈസലും അബ്ദുൽ ഖാദർ എന്നയാളും തമ്മില്‍ നേരത്തെ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇതിന്റെ തുടര്‍ച്ചയാണ് വെള്ളിയാഴ്ചത്തെ തീവെപ്പെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.