Posted On
date_range Updated On
date_range മാത്യു കുഴൽനാടൻ പ്രസംഗിക്കുന്നത് നാടിനും ജനങ്ങൾക്കും വേണ്ടി; ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല - വി.ഡി സതീശൻ
മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ എല്ലാ കവചവും ഒരുക്കി സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒറ്റപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിച്ചാൽ അതിനെയെല്ലാം ചെറുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും സതീശൻ പറഞ്ഞു.
കുഴൽനാടൻ നിയമസഭയിൽ എഴുന്നേറ്റാൽ ഭരണപക്ഷത്തിന് പ്രശ്നമാണ്. നാടിനും ജനങ്ങളുടെ പ്രശ്നങ്ങൾക്കും വേണ്ടിയാണ് മാത്യു കുഴൽനാടൻ പ്രസംഗിക്കുന്നത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന നേതാവാണ് മാത്യു കുഴൽനാടനെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴ കിഴക്കേക്കരയിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രസംഗത്തിനിടയിലാണ് വി.ഡി. സതീശന്റെ മുന്നറിയിപ്പ്. മാത്യു കുഴൽനാടനും വേദിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.