നിയമനം നിയമവിരുദ്ധമെങ്കിൽ വിസിയെ ഗവർണർ പുറത്താക്കണം -വി.ഡി. സതീശൻ

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനം നിയമവിരുദ്ധമെങ്കിൽ പുറത്താക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെറ്റുപറ്റിയെന്നു അദ്ദേഹം തന്നെ പറഞ്ഞിരിക്കുകയാണ്. ഗവർണർ വിമർശനത്തിനു അതീതനല്ലെന്നും സർക്കാർ നിർബന്ധിക്കുമ്പോൾ അതിനനുസരിച്ച് പ്രവർത്തിച്ച അദ്ദേഹവും കുറ്റക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

അതിനാൽ സർക്കാറിനെയും ഗവർണറെയും വിമർശിക്കും. കെ. സുരേന്ദ്രന്‍റെ മെഗാഫോണല്ല പ്രതിപക്ഷ നേതാവ്. പ്രസിഡന്‍റിന് ഡി ലിറ്റ് നൽകണമെന്ന് ഗവർണർക്ക് പറയാമെന്നും എന്നാൽ വിസിയുടെ ചെവിയിൽ സ്വകാര്യമായി പറയേണ്ടതല്ലെന്നും നടപടികൾ പാലിച്ച് ചെയ്യണമെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഗവർണർ ചാൻസലർ പദവിയിൽ ഇരുന്ന് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും പറയുന്നതാണ് പാർട്ടി നിലപാട്. പാർട്ടിയിൽ ഭിന്നാഭിപ്രായം ഇല്ല. എന്നാൽ മുതിർന്ന നേതാവായ രമേശ് ചെന്നിത്തലക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പൊലീസ് എന്ത് തെറ്റ് ചെയ്താലും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും ഭയം മൂലം സ്ത്രീകൾക്ക് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - VC should be sacked by governor if appointment is illegal -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.