വി.സി നിയമനം; ഹൈകോടതി നോട്ടീസ് സർക്കാറിന് കൈമാറുമെന്ന് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനവുമായി ബന്ധപ്പെട്ട ഹൈകോടതി നോട്ടീസ് സർക്കാറിന് കൈമാറുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ടാം തീയതി മുതൽ ചാൻസലർ പദവി വഹിക്കില്ല. സംസ്ഥാന സർക്കാറിന്‍റെ ആവശ്യാനുസരണമാണ് വിസി സ്ഥാനം ഏറ്റെടുത്തത്. കാര്യങ്ങൾ ഇനി സർക്കാർ തീരുമാനിക്കട്ടെയെന്നും ഗവർണർ വ്യക്തമാക്കി.

വിഷയത്തിൽ സർക്കാറുമായി പിടിവാശിക്ക് നിൽക്കുന്നില്ല. ഓഫിസിലെത്തിയ നോട്ടീസ് സർക്കാറിന് കൈമാറാൻ നിർദേശിച്ചിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നത് ശരിയല്ല. പൊലീസ് കൃത്യമായി ഇടപെട്ട് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചിരുന്നു. തുടർന്ന് സർക്കാറിനും യൂനിവേഴ്സിറ്റിക്കും നോട്ടീസ് നൽകി. ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനും കോടതി നിർദേശിച്ചിരുന്നു.

Tags:    
News Summary - V.C appointment; The High Court notice will hand over to the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.